56 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു ; സ്രവം പരിശോധനയ്ക്ക്

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ്  മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്.

രാത്രി 12 മണിയോടെയാണ് കുട്ടി മരിച്ചത്. കോയമ്പത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.

കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com