എറണാകുളത്ത് കോവിഡ് ബാധിതയായ 80കാരി ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതം ഉണ്ടായ രണ്ടുപേര്‍ ഐസിയുവില്‍

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന  80കാരി ഗുരുതരാവസ്ഥയില്‍
എറണാകുളത്ത് കോവിഡ് ബാധിതയായ 80കാരി ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതം ഉണ്ടായ രണ്ടുപേര്‍ ഐസിയുവില്‍

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന  80കാരി ഗുരുതരാവസ്ഥയില്‍. ശ്വസന സഹായി ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണെന്നും മെഡിക്കല്‍ കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് ഉച്ചയോടെ ഇയാളെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കോവിഡ് ബാധിതനാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള മറ്റൊരു 31കാരിയെ ഹ്യദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധര്‍ യുവതിക്ക് ചികിത്സ നല്‍കി വരുന്നു. എറണാകുളത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു വര്‍ഷം മുന്‍പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകയും ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും ചികിത്സയില്‍ കഴിയുന്ന ആളുമാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളജ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com