മൂന്നു ജില്ലകളില്‍ നൂറിന് മുകളില്‍, പാലക്കാട് മാത്രം 160; ജില്ല തിരിച്ചുളള കോവിഡ് കണക്കുകള്‍

ഇന്ന് 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു.
മൂന്നു ജില്ലകളില്‍ നൂറിന് മുകളില്‍, പാലക്കാട് മാത്രം 160; ജില്ല തിരിച്ചുളള കോവിഡ് കണക്കുകള്‍

തിരുവനന്തപുരം: ഇന്ന് 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. പാലക്കാടും മലപ്പുറത്തും കണ്ണൂരും നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് 160 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 127 ആണ്. മലപ്പുറത്ത് 120 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് 74പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊല്ലത്ത് ഇത് 72 ആണ്. കൊല്ലത്താണ് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയിലുളള 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ തജിക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. പത്തനംതിട്ടയില്‍ 59, ആലപ്പുഴ 66, കോട്ടയം 33, ഇടുക്കി 22 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് കണക്കുകള്‍.

എറണാകുളത്ത് 48 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൃശൂരില്‍ ഇത് 77 ആണ്. കോഴിക്കോട്  56, വയനാട് 16, കാസര്‍കോട് 99 എന്നിങ്ങനെയാണ് അവേശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കുകള്‍. അതേസമയം പാലക്കാട് ജില്ലയില്‍ നിന്നുളള 30 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി.

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 28, കുവൈറ്റ്14, താജിക്കിസ്ഥാന്‍13, സൗദി അറേബ്യ4, നൈജീരിയ3, ഒമാന്‍1, അയര്‍ലാന്റ്1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര15, ഡല്‍ഹി8, തമിഴ്‌നാട്5, ഗുജറാത്ത്4, മധ്യപ്രദേശ്1, ആന്ധ്രാപ്രദേശ് 1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍കോട്് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേര്‍ കോവിഡ് മുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com