സംസ്ഥാനത്ത് പരക്കെ മഴ, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ ഏഴിടത്ത്

ഇന്ന് കാസര്‍കോടും, വയനാടും ഒഴികെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
സംസ്ഥാനത്ത് പരക്കെ മഴ, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ ഏഴിടത്ത്

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുകയാണ്. ഇന്ന് കാസര്‍കോടും, വയനാടും ഒഴികെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ഏഴു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മൂന്ന് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച അഞ്ചു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com