എറണാകുളത്ത് 3 കോവിഡ് ബാധിതരുടെ നില ഗുരുതരം; ക്വാറന്റൈനില്‍ കഴിയവെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ഐസിയുവില്‍

എക്കോ സ്‌കാനിങ്ങില്‍  ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്
എറണാകുളത്ത് 3 കോവിഡ് ബാധിതരുടെ നില ഗുരുതരം; ക്വാറന്റൈനില്‍ കഴിയവെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ഐസിയുവില്‍

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ശ്വസന സഹായിയില്‍ തുടരുന്നു.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്

നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വറിന്റിനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഇന്നലെ  ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ഐസിയുവില്‍ തുടരുകയുമാണ്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്്. ഇയാളുടെ നനില ഗുരുതരമായി തുടരുന്നു

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 31 വയസുള്ള  മറ്റൊരു കോവിഡ് ബാധിതതയായ യുവതിയെ ഹ്യദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐ സി യു വിലേക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധര്‍ യുവതിക്ക് ചികിത്സ നല്‍കി വരുന്നു എറണാകുളത്തു ക്വാറണ്ടനില്‍കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം ഒരു വര്ഷം മുന്നേബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകതയും ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗ്‌റീവ് ആണ്, ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ക്വാറന്റൈനില്‍ കഴിയവേ മെഡിക്കല്‍ കോളേജില്‍ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കള്‍ക്കുള്ള I. C. U വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്‌കാനിങ്ങില്‍  ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവ് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com