നിലവിലേത് ഗുരുതര സാഹചര്യം; ഹോട്ടലുകള്‍ തുറക്കില്ലെന്ന് കോഴിക്കോട്ടെ ഉടമകള്‍, മലപ്പുറത്ത് ജൂലൈ 15 വരെ അടഞ്ഞുകിടക്കും

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും, നിലവിലെ ഗുരുതര സാഹചര്യത്തില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ല എന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹോട്ടലുടമകള്‍
നിലവിലേത് ഗുരുതര സാഹചര്യം; ഹോട്ടലുകള്‍ തുറക്കില്ലെന്ന് കോഴിക്കോട്ടെ ഉടമകള്‍, മലപ്പുറത്ത് ജൂലൈ 15 വരെ അടഞ്ഞുകിടക്കും

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും, നിലവിലെ ഗുരുതര സാഹചര്യത്തില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ല എന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹോട്ടലുടമകള്‍. നിലവില്‍ രോഗവ്യാപനം കൂടി വരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ തുറന്നാല്‍ രോഗവ്യാപനം കൂടാന്‍ ഇടയാക്കുമെന്നാണ് ഹോട്ടലുടമകളുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹോട്ടലുകള്‍ നാളെ തുറക്കില്ല. 

രോഗവ്യാപനം കൂടുമെന്നതിനാല്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ല എന്ന നിലപാടില്‍ കോഴിക്കോട്ടെ ഹോട്ടലുടമകള്‍ ധാരണയായി. നിലവിലേത് ഗുരുതര സാഹചര്യമാണെന്നും ഹോട്ടലുടമകള്‍ വിലയിരുത്തി. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂണിറ്റ് കമ്മിറ്റികളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച ശേഷം നാളെ വൈകീട്ട് ചേരുന്ന ജില്ലാ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊളളും. അതിനാല്‍ നാളെ കോഴിക്കോട് ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും തുറന്നേക്കില്ല. പാര്‍സല്‍ സര്‍വീസ് മാത്രമാകും നല്‍കുക.

മലപ്പുറത്ത് ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കേണ്ടതില്ല എന്നാണ് ഹോട്ടലുടമകളുടെ തീരുമാനം. രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിലെ ഹോട്ടലുടമകള്‍ കടുത്ത നിലപാട് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com