മരിച്ചത് മാലിദ്വീപില്‍ നിന്ന് കപ്പലില്‍ എത്തിയ അധ്യാപകന്‍; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41)യാണ് ഇന്ന് മരിച്ചത്.
മരിച്ചത് മാലിദ്വീപില്‍ നിന്ന് കപ്പലില്‍ എത്തിയ അധ്യാപകന്‍; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41)യാണ് ഇന്ന് മരിച്ചത്.  മെയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. 

മാലിദ്വീപില്‍ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഭാര്യ നഴ്‌സാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി. 3 വയസ്സുള്ള മകനും ഭാര്യ മാതാവുമായി കുടുംബം മേയ് 10നാണു കപ്പലില്‍ കൊച്ചിലേക്ക് പുറപ്പെട്ടത്. 

മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ ക്വാറന്റൈനിലായിരുന്ന കുടുംബത്തെ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് അനുവദിച്ചു. തുടര്‍ന്നു നോര്‍ത്ത് ചാലക്കുടിയിലെ ഭാര്യയുടെ അടുത്ത ബന്ധുവീട്ടിലായിരുന്നു 4 പേരും. ഇതിനിടെ, 16ന് അധ്യാപകനു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു അന്നുതന്നെ മറ്റു 3 പേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com