റിയാദിലെ താമസ സ്ഥലത്ത് മലയാളി കസേരയില്‍ മരിച്ച നിലയില്‍

ആലപ്പുഴ ചാരുമൂട് സ്വദേശി കണ്ണിലേത്ത് വീട്ടില്‍ ദിലീപ് കുമാര്‍ (48) ആണ് മരിച്ചത്.
റിയാദിലെ താമസ സ്ഥലത്ത് മലയാളി കസേരയില്‍ മരിച്ച നിലയില്‍

റിയാദ്: മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചാരുമൂട് സ്വദേശി കണ്ണിലേത്ത് വീട്ടില്‍ ദിലീപ് കുമാര്‍ (48) ആണ് മരിച്ചത്. കസേരയില്‍ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 

ഹൃദായാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. പൊലീസ് എത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് മാധവന്‍, മാതാവ് ജഗദമ്മ, ഭാര്യ ജൂലി, മകള്‍ മീര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com