ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ ? ; അതിരപ്പിള്ളിയില്‍ മന്ത്രി മണിയെ പരിഹസിച്ച് കാനം

പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു
ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ ? ; അതിരപ്പിള്ളിയില്‍ മന്ത്രി മണിയെ പരിഹസിച്ച് കാനം

തിരുവനന്തപുരം : അതിരപ്പിള്ളി വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ. പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി വിഷയം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനയിലാണ് കാനത്തിന്റെ പരിഹാസം.

അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ്. പ്രകടനപത്രികയില്‍പ്പോലും അതിരപ്പള്ളി ഇല്ല. അതിരപ്പിള്ളി പദ്ധതിയെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂ എന്നും ഇപ്പോള്‍ എന്‍ഒസി നല്‍കിയത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നുമാണ് മന്ത്രി എം എം മണി അറിയിച്ചത്.  സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതികസാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതിവനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com