തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം മരിച്ചത് 23പേര്‍; കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6245ആയി

കര്‍ണാടകയില്‍ 204 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം മരിച്ചത് 23പേര്‍; കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6245ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ഇന്ന് മാത്രം 23പേര്‍ മരിച്ചു. 1878കേസാണ് ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 38,716ആയി. 17,659പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 20,705പേര്‍ രോഗമുക്തരായപ്പോള്‍, 349പേര്‍ മരണത്തിന് കീഴടങ്ങി.

കര്‍ണാടകയില്‍ 204 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6245ആയി. 2976പേരാണ് രോഗമുക്തരായത്.

3195പേരാണ് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 72പേരാണ് ഇതുവരെ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com