നാല് ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; താലൂക്ക് ആശുപത്രി അടച്ചു; ചാവക്കാട് അതീവ ജാ​ഗ്രത

നാല് ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; താലൂക്ക് ആശുപത്രി അടച്ചു; ചാവക്കാട് അതീവ ജാ​ഗ്രത
നാല് ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; താലൂക്ക് ആശുപത്രി അടച്ചു; ചാവക്കാട് അതീവ ജാ​ഗ്രത

തൃശൂർ: നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ തൃശൂർ ജില്ലയിലെ ചാവക്കാട് അതീവ ജാഗ്രത. ചാവക്കാട് താലൂക്ക് ആശുപത്രി പൂർണമായി അടച്ചു. ഏഴ് പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കാണ്. രണ്ട് നഴ്സുമാർക്കും മറ്റ് രണ്ട് ജീവനക്കാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരിൽ ഒൻപത് പേർക്കാണ് രോഗം ബാധിച്ചത്.

ജൂൺ പത്തിന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരൻ, മെയ് 26 ന് സൗദി അറേബിയയിൽ നിന്നുമെത്തിയ അഞ്ഞൂർ സ്വദേശിയായ 24 കാരൻ, ജൂൺ എട്ടിന് ചെന്നൈയിൽ നിന്നെത്തിയ എസ്എൻപുരം സ്വദേശിയായ 60കാരി, ചാവക്കാട് സ്വദേശികളായ 38 , 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശികളായ ഒൻപത് പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്.

വീടുകളിൽ 12401 പേരും ആശുപത്രികളിൽ 193 പേരും ഉൾപ്പെടെ ആകെ 12594 പേരാണ് തൃശൂർ ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 16 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 66 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 888 പേരെയാണ് പുതുതായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ ചേർത്തിട്ടുള്ളത്. 929 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com