മലപ്പുറത്ത് 204പേര്‍ക്ക് കോവിഡ്: ആലപ്പുഴ ഒഴിച്ച് എല്ലാ ജില്ലകളിലും ഇന്ന് അസുഖബാധിതര്‍, ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ ജില്ലയില്‍ 151കോവിഡ് ബാധിതരാണുള്ളത്, ഇന്ന് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മലപ്പുറം ജില്ലയില്‍ അസുഖ ബാധിരുടെ എണ്ണം 204ആയി. മൂന്നുപേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കൂടുതലുള്ള മറ്റൊരു ജില്ലയായ പാലക്കാട് 154പേരാണ് ചികിത്സയിലുള്ളത്, ആറുപേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

തൃശൂര്‍ ജില്ലയില്‍ 151കോവിഡ് ബാധിതരാണുള്ളത്, ഇന്ന് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 136കോവിഡ് ബാധിതരുള്ള കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 4പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

102പേരാണ് കാസര്‍കോട് ചികിത്സയിലുള്ളത് ഇന്ന് 6പേര്‍ അസുഖ ബാധിതരായി. ആലപ്പുഴ  ജില്ലയില്‍ 95പേരാണ് കോവിഡ് ബാധിതര്‍, ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 94പേര്‍ ചികിത്സയിലുള്ള കോഴിക്കോട് ഇന്ന് എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

കൊല്ലത്ത് 92പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 86പേരാണ് പത്തനംതിട്ടയില്‍ ചികിത്സയിലുള്ളത്, രണ്ടുപേര്‍ പുതുതായി അസുഖ ബാധിതരായി. എറണാകുളത്ത് 70പേര്‍ ചികിത്സയിലുണ്ട്, ഏഴുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 61പേര്‍ ചികിത്സയിലുള്ള തിരുവനന്തപുരത്ത് ഇന്ന് നാലുപേര്‍ കോവിഡ് പോസിറ്റിവ് ആയി. 

ഇടുക്കിയില്‍ 25പേരാണ് ആകെ ചികിത്സയിലുള്ളത്, ഇന്ന് രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വയനാട്ടില്‍ 20പേര്‍ ചികിത്സയിലുണ്ട്, പുതുതായി ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com