നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരനായ മലയാളിക്ക് കോവിഡ് ; മുംബൈയിൽ ആശുപത്രിയിൽ

എസ് 8 കോച്ചില്‍ യാത്ര ചെയ്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മുംബൈ രത്‌നഗിരി സ്‌റ്റേഷനിലാണ് ഇറങ്ങിയത്‌
നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരനായ മലയാളിക്ക് കോവിഡ് ; മുംബൈയിൽ ആശുപത്രിയിൽ

മുംബൈ: നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും യാത്ര ചെയ്ത മലയാളി യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചില്‍ യാത്ര ചെയ്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മുംബൈ രത്‌നഗിരി സ്‌റ്റേഷനിലാണ് ഇറങ്ങിയത്‌.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി. ജൂണ്‍ 12 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ജൂണ്‍ 13 നാണ് ട്രെയിൻ രത്‌നഗിരിയില്‍ എത്തിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com