മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക!; ക്യാമറയില്‍ കുടുങ്ങും, സോഫ്റ്റ്‌വെയര്‍ ക്രമീകരണവുമായി പൊലീസ് 

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്.
മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക!; ക്യാമറയില്‍ കുടുങ്ങും, സോഫ്റ്റ്‌വെയര്‍ ക്രമീകരണവുമായി പൊലീസ് 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. രോഗവ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ചും മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. നിലവില്‍ മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്. 

ട്രാഫിക് നിയമലംഘനങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തത്, ഹെല്‍മെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോള്‍ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങള്‍കൂടി ശേഖരിക്കാനാണു ശ്രമം. ഇതിനായി സോഫ്റ്റ്‌വെയറില്‍ ക്രമീകരണം വരുത്താനാണ് പോലീസ് സൈബര്‍ ഡോം ശ്രമിക്കുന്നത്.

വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്‌നം. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നല്‍കാനാകും. എന്നാല്‍, കാല്‍നടക്കാരുടെ കാര്യത്തില്‍ പൊലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. ഇവരുടെ കാര്യത്തില്‍ ക്യാമറ പ്രായോഗികമല്ല.

പൊതുനിരത്തില്‍ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തില്‍ പോകുന്നവരെക്കാള്‍ അപകടമായി കണക്കാക്കുന്നത്. നടന്നുപോകുന്നവരില്‍ മുഖാവരണം ഇല്ലാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടിവരുമ്പോള്‍ നിലവിലെ സ്‌റ്റോറേജ് സംവിധാനം മെച്ചപ്പെടുത്തേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com