47 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്, പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു; ഇനി വടക്കേക്കാട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ല

ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ, വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു
47 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്, പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു; ഇനി വടക്കേക്കാട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ല

തൃശൂര്‍: ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ, വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു. ഇവിടെ ഡോക്ടര്‍ക്കും നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചത്. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വടക്കേക്കാട് പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരുടെ ഒന്നടങ്കം പരിശോധാഫലം നെഗറ്റീവായ പശ്ചാത്തലത്തില്‍ പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനും നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചത്. ഇത് മേഖലയില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ചികിത്സയ്ക്കായി എത്തിയ രോഗികളും കൂടെ വന്നവരും ഭീതിയിലായിരുന്നു. ഇതിന് പുറമേ ഡോക്ടറുമായി നേരിട്ട് ഇടപഴകിയ ജീവനക്കാരും ആശങ്കയിലായിരുന്നു. ഇവര്‍ക്ക് ആശ്വാസം പകര്‍ന്നാണ് സ്രവപരിശോധനാ ഫലം പുറത്തുവന്നത്.

ആദ്യം 27 പേരുടെ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഡോക്ടറുമായി അടുത്ത് ഇടപഴകിയ ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ് എന്നത് ആശ്വാസം നല്‍കി. പിന്നീടാണ് മറ്റുളളവരുടെ പരിശോധനാഫലവും പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com