ഓൺലൈൻ ക്ലാസുകൾക്ക്  സംസ്ഥാനം സജ്ജം ; സൗകര്യമില്ലാത്ത ആദിവാസി മേഖലകളിൽ റെക്കോഡ് ചെയ്ത് എത്തിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ
ഓൺലൈൻ ക്ലാസുകൾക്ക്  സംസ്ഥാനം സജ്ജം ; സൗകര്യമില്ലാത്ത ആദിവാസി മേഖലകളിൽ റെക്കോഡ് ചെയ്ത് എത്തിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി :   ഓൺലൈൻ ക്ലാസ്സുകൾക്ക്  സംസ്ഥാനം പൂർണസജ്ജമായതായി സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാത്തതായിട്ടുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്.

ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇവർക്ക് ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി.

വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താെണെന്നും ഇവർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി സി സി സി ഗിരിജ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളിലാണ് സർക്കാർ നിലപാടറിയിച്ചത്. ഹർജികൾ കോടതി നാളത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com