കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഡ്രൈവറുടെ ആരോഗ്യനില അതീവഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 28 വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഡ്രൈവറുടെ ആരോഗ്യനില അതീവഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 28 വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍കല്ല്യാട് ഗ്രാമപഞ്ചായത്ത് സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 28 വയസ്സുകാരനായ ഇയാള്‍. ജൂണ്‍ 14നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പരിയാരം മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍

കോവിഡ് 19 പോസിറ്റീവായ 28കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും മരുന്ന് നല്‍കിവരികയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തീര്‍ത്തും ഗുരുതരാവസ്ഥയില്‍ ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com