തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ അരലക്ഷം കടന്നു; മരണം 576 ആയി

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ അരലക്ഷം കടന്നു; മരണം 576 ആയി

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം 2,094 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 50, 193 ആയി. ഇന്ന് 48 പേരാണ് മരിച്ചത്. പത്തുപേര്‍ സ്വകാര്യ ആശുപത്രിയിലും 38 പേര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 576 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ വിദേശരാജ്യത്ത് നിന്നെത്തിയവര്‍ 14 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിമാനത്തിലെത്തിയ 9 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റോഡ്, ട്രെയിന്‍ വഴിയെത്തിയ 55 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 25, 463 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7, 37, 787 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,367 പേര്‍ പുരുഷന്‍മാരും 805 സ്ത്രീകളും 2 ട്രാന്‍സ്ജന്‍ഡേഴ്‌സിനുമാണ്. 

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ െ്രെപവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57) ആണ് മരിച്ചത്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ മാസം 12ന് ആണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദാമോദരന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 2003 പേരാണ് മരിച്ചത്.ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12,000 ന് അടുത്തെത്തി. ഇന്ത്യയില്‍ മരണസംഖ്യ 11,903 ആയി. മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1328 മരണങ്ങളും ഉള്‍പ്പെടുത്തിയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നാണ് വിശദീകരണം.

ഇത് ഒഴിവാക്കിയാലും മരണം 675 ആകും. രാജ്യത്ത് മരണസംഖ്യ 400 കടക്കുന്നതും ഇതാദ്യമാണ്. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 10,974 ആയി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 3,54,065 ആയി. രാജ്യത്ത് ഇതുവരെ 1,86,935 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com