വീടിന് സമീപം വയോധിക മരിച്ച നിലയില്‍; പാമ്പുകടിയേറ്റതെന്ന് സംശയം

പൂച്ചാക്കല്‍ തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീടിന് സമീപം വയോധിക മരിച്ച നിലയില്‍; പാമ്പുകടിയേറ്റതെന്ന് സംശയം

ആലപ്പുഴ: പൂച്ചാക്കല്‍ തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തുവള്ളിയില്‍ ഖദീജ (62)  ആണ് മരിച്ചത്. പാമ്പുകടിയാണ് മരണകാരണമെന്നാണ് സംശയം. കാല്‍പാദത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഖദീജയുടെ മകളും ഭര്‍ത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com