ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്
ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത്  ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.

ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.  കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലുമാണ് വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നത്.

വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com