പച്ചക്കറി വാഹന ഡ്രൈവര്‍ക്ക് കോവിഡ്; കട്ടപ്പന മാര്‍ക്കറ്റ് അടച്ചു

മധുരയില്‍ നിന്നെത്തിയ ആള്‍ കട്ടപ്പനയിലെ  പഴംപച്ചക്കറി വാഹന ഡ്രൈവറാണ്
പച്ചക്കറി വാഹന ഡ്രൈവര്‍ക്ക് കോവിഡ്; കട്ടപ്പന മാര്‍ക്കറ്റ് അടച്ചു

തൊടുപുഴ:  ഇടുക്കി ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഒരാള്‍ ഡല്‍ഹിയിയില്‍ നിന്നും മറ്റൊരാള്‍ മധുരയില്‍ നിന്നും എത്തിയ ആളാണ്. മധുരയില്‍ നിന്നെത്തിയ ആള്‍ കട്ടപ്പനയിലെ  പഴംപച്ചക്കറി വാഹന ഡ്രൈവറാണ്. ഇതേ തുടര്‍ന്ന് കട്ടപ്പന മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡും,  കെഎസ്ആര്‍ടിസി  ജംഗ്ഷനില്‍ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.

കട്ടപ്പനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച െ്രെഡവറുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാണെന്ന് ആരോ?ഗ്യവകുപ്പ് പറഞ്ഞിരുന്നു. ഇയാള്‍ക്ക് 30ലധികം ആളുകളുമായി  പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്  അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും,തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com