തിരുവനന്തപുരത്തും കൊല്ലത്തും നിയന്ത്രണം; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്തും തിരുവനന്തപുരത്തും നിരീക്ഷണം ശക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്തും തിരുവനന്തപുരത്തും നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡൈവറും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുളള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക് വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം നിയന്ത്രണം ശക്തമാക്കി. കൊല്ലത്ത് ഇന്നലെ 17 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് കോര്‍പറേഷനിലെ മുണ്ടക്കല്‍, കന്റോണ്‍മെന്റ്,  ഉദയമാര്‍ത്താണ്ഡപുരം ഡിവിഷനുകള്‍, തൃക്കോവില്‍വട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതില്‍ക്കല്‍ ( 8,10, 11,13) എന്നി വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നിലവില്‍ രാത്രി 12 നാണ് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ വിലയിരുത്തി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്.

ഇടുക്കി ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഒരാള്‍ ഡല്‍ഹിയിയില്‍ നിന്നും മറ്റൊരാള്‍ മധുരയില്‍ നിന്നും എത്തിയ ആളാണ്. മധുരയില്‍ നിന്നെത്തിയ ആള്‍ കട്ടപ്പനയിലെ  പഴം-പച്ചക്കറി വാഹന െ്രെഡവറാണ്. ഇതേ തുടര്‍ന്ന് കട്ടപ്പന മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡും,  കെഎസ്ആര്‍ടിസി  ജംഗ്ഷനില്‍ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com