പള്ളിയില്‍ കാഴ്ച സമര്‍പ്പണമായി നല്‍കിയത് സാനിറ്റൈസറും മാസ്‌കും; കോവിഡ് കാലത്തെ കല്യാണങ്ങളിലെ ഒരു വേറിട്ട കാഴ്ച

കാലടി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു വിവാഹം
പള്ളിയില്‍ കാഴ്ച സമര്‍പ്പണമായി നല്‍കിയത് സാനിറ്റൈസറും മാസ്‌കും; കോവിഡ് കാലത്തെ കല്യാണങ്ങളിലെ ഒരു വേറിട്ട കാഴ്ച

പ്രീ വെഡ്ഡിങ് ഷൂട്ടും പോസ്റ്റ് വെഡ്ഡിങ് പാര്‍ട്ടിയും ഒക്കെയായി ആര്‍ഭാടമായി നടത്തിയിരുന്ന വിവാഹാഘോഷങ്ങള്‍ക്ക് കോവിഡ് വ്യാപനത്തോടെ പുതിയ മുഖം വന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചെറിയ ചടങ്ങിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഇവ. വരനും വധുവുമടക്കം മാസ്‌ക് ധരിച്ച് ഫോട്ടോകളില്‍ നിറയുന്നത് ഒരു പതിവ് കാഴ്ചയായിക്കഴിഞ്ഞു.

കോവിഡ് കാലത്ത് നടന്ന കല്യാണങ്ങളില്‍ അല്‍പം വ്യത്യസ്തമാണ് കാലടയില്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന ജോമിയുടെയും നാഷ്മയുടെയും വിവാഹം. കുര്‍ബാനയിലെ കാഴ്ചസമര്‍പ്പണത്തിന് ഇവര്‍ നല്‍കിയത്  വ്യക്തി ശുചിത്വത്തിനുള്ള സാധനങ്ങളാണ്. ആരാധനാവസ്തുക്കളും പഴങ്ങളുമൊക്കെ നല്‍കുന്നതിന് പകരമാണ് ഇവര്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍, സോപ്പുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവ കാഴ്ച സമര്‍പ്പണം നടത്തിയത്. ഇവ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് പള്ളി വികാരി പറഞ്ഞു.

കാലടി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു വിവാഹം. കാലടി തളിയന്‍ പവിയാനോസിന്റെയും എല്‍സിയുടെയും മകനാണ് ജോമി. നീറിക്കോട് പാലയ്ക്കാപ്പറമ്പില്‍ സോജന്റെയും ഷൈജിയുടെയും മകളാണ് നാഷ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com