റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റ് അംഗവുമായ രാമചന്ദ്രന് ആചാരി (63) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. 25 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി. മക്കള്‍: സുനില്‍, ഷിനി. മരുമകന്: അഭിലാഷ്. മരണാനന്തര നടപടിക്രങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗത്തില്‍ പൂര്‍ത്തിയാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ