ആദ്യം യുഡിഎഫ് തീരുമാനം നടപ്പാക്കണം; മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച പിന്നീട്; കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ചാണ്ടി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്
ആദ്യം യുഡിഎഫ് തീരുമാനം നടപ്പാക്കണം; മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച പിന്നീട്; കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആദ്യം യുഡിഎഫ് തീരുമാനം നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും യുഡിഎഫിനെ അറിയിച്ചു. നിലവിലെ തീരുമാനങ്ങള്‍ നടത്തിയ ശേഷം മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഒരുവിഭാഗം മുന്നണി വിടുന്ന സാഹചര്യമില്ല. ജില്ല് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള യുഡിഎഫ് തീരുമാനം ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. യുഡിഎഫ് തീരുമാനം അവര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ നേരെയാക്കാനുണ്ടെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചല്ലെന്ന് ബെന്നി പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത് കുഞ്ഞാലിക്കുട്ടിയാണ്. നിലവില്‍ ശക്തമായി യുഡിഎഫ് മുന്നോട്ടുപോകുകയാണെന്നും ബെന്നി പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങളില്‍ പരിഹാരമായിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. തങ്ങളുടെ അതൃപ്തി യുഡിഎഫിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com