കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു.  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.

കോഴിക്കോട് ഐഎഎമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്ക് അയക്കും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com