ന​ഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചു; രഹന ഫാത്തിമയ്ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌  |   Published: 23rd June 2020 07:52 PM  |  

Last Updated: 23rd June 2020 07:52 PM  |   A+A-   |  

rahna

 

‌തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തിൽ കുട്ടികളേക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരെ കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെയാണ് നടപടി.ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. 'ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ- രഹന പറയുന്നു.

കുട്ടികളെ വീഡിയോയിൽ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായത്.  രഹനക്കെതിരെ പോക്സോ കേസെടുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.