പിപിഇ കിറ്റ് പ്രായോഗികമല്ലെന്ന് ഉമ്മന്‍ചാണ്ടി ; സ്വാഗതം ചെയ്ത് ലീഗ്, ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി

കിറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു
പിപിഇ കിറ്റ് പ്രായോഗികമല്ലെന്ന് ഉമ്മന്‍ചാണ്ടി ; സ്വാഗതം ചെയ്ത് ലീഗ്, ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരണമെന്ന നിര്‍ദേശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ല. പിപിഇ കിറ്റിന്റെ ചെലവും പ്രവാസികള്‍ക്ക് താങ്ങാനാവില്ല. കിറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, ലഭിച്ചാല്‍ തന്നെ അതിന്റെ ചെലവ് പ്രവാസികള്‍ക്ക് താങ്ങാനാകുമോ. പിപിഇ കിറ്റ് ധരിക്കാന്‍ കയറുന്ന എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്ന വിമാനത്താവളത്തിലും സൗകര്യമുണ്ടോ. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണം. പാവപ്പെട്ട പ്രവാസികളെ സര്‍ക്കാര്‍ വീണ്ടും ഇട്ട് ഓടിക്കരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം പിപിഇ കിറ്റ് ധരിച്ചു വരാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് രംഗത്തെത്തി. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് നടത്തിയ സമരത്തിന്റെ വിജയമാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്ന് എം കെ മുനീര്‍ അഭിപ്രായപ്പെട്ടു.യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും സമരത്തിന്റെ വിജയമെന്ന് ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പിപിഇ കിറ്റ് ലഭിക്കാനുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com