ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെ പനി ; ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കണ്ണൂര്‍ സ്വദേശി പത്മനാഭന്‍ നമ്പ്യാര്‍ ആണ് മരിച്ചത്. 82 വയസ്സായിരുന്നു
ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെ പനി ; ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി പത്മനാഭന്‍ നമ്പ്യാര്‍ ആണ് മരിച്ചത്. 82 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.

രണ്ടാഴ്ച മുമ്പ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന്‍ നമ്പ്യാര്‍ക്ക്  കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം. രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 2865 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ചെന്നൈയില്‍ മാത്രം 1654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 67,468 ആയി ഉയര്‍ന്നു. 33 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, ആരം മരണസംഖ്യ 866 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com