ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രവാസികള്‍ക്ക് സ്വീകരണം; മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രവാസികള്‍ക്ക് സ്വീകരണം; മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് കൂരാച്ചുണ്ടില്‍ പ്രവാസികള്‍ക്ക് സ്വീകരണം

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് കൂരാച്ചുണ്ടില്‍ പ്രവാസികള്‍ക്ക് സ്വീകരണം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഷാര്‍ജയില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്കായിരുന്നു സ്വീകരണം. കെഎംസിസിസി ബാലുശേരി മണ്ഡലം ചാര്‍റ്റേഡ് ചെയ്ത വിമാനം ഇന്നലെയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനത്തില്‍ കൂരാച്ചുണ്ട്, സമീപ പ്രദേശമായ കരിയാത്തുപാറ എന്നിവിടങ്ങളില്‍ നിന്നായി 20 പേരാണ് ഉണ്ടായിരുന്നത്. ടിക്കറ്റിന് പ്രയാസമനുഭവിച്ച ആറ് പേര്‍ക്ക് അവസരമെരുക്കിയതും കൂരാച്ചുണ്ടിലെ ഒരുവിഭാഗം ആളുകളായിരുന്നു. ഇതിന്റെ ഭാഗമായി നാട്ടിലെത്തിയവര്‍ക്ക് മുസ്ലീംലീഗ് പ്രാദേശിക നേതൃത്വമാണ് സ്വീകരണമൊരുക്കിയത്.

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് 9 പേര്‍ക്കെതിരെ കേസെടുത്തത്.  പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം ലംഘിച്ചായിരുന്നു സ്വീകരണ പരിപാടി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വൈസ്പ്രസിഡന്റ് ഒകെ അമ്മത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com