വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

അവശനിലയിലായതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; വിദേശത്തുനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ് (39) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടെ മെഡിക്കൽ കോളജ് അധികൃതർക്കെതിരെ ബന്ധുക്കൾ രം​ഗത്തെത്തി. ചികിത്സ വൈകിച്ചതിനാലാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളജ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com