എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് 1082 പേര്‍ക്ക് കോവിഡ്; ആശങ്ക

എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു
എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് 1082 പേര്‍ക്ക് കോവിഡ്; ആശങ്ക

തിരുവനന്തപുരം:  എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 1082 പേര്‍ക്കാണ് ഇക്കാലയളവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 150 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. വ്യാഴാഴ്ച ഇത് 123 ആയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നൂറിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്.
അതിനാല്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

വിദേശത്തു നിന്നു വന്ന 91 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന 48 പേരും ഉള്‍പ്പെടെയാണ് സംസ്ഥാനത്ത് ഇന്നലെ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും കൊല്ലം ജില്ലയിലെ 2 പേര്‍ക്കും കോട്ടയം, മലപ്പുറം, കണ്ണൂര്‍ (സിഐഎസ്എഫ് ജവാന്‍) ജില്ലകളിലെ ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ.  പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു.

ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം 16, കൊല്ലം 16, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 7, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി 2, കാസര്‍കോട് 2.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സിഐഎസ്എഫുകാരും 3 പേര്‍ ആര്‍മി ഡിഎസ്‌സി കന്റീന്‍ ജീവനക്കാരുമാണ്. സിഐഎസ്എഫുകാരില്‍ 2 പേര്‍ വിമാനത്താവള ഡ്യൂട്ടി ചെയ്തിരുന്നു.  സംസ്ഥാനത്താകെ 65 പേര്‍ രോഗമുക്തരായി. 1846 പേരാണു ചികിത്സയിലുള്ളത്. 2006 പേര്‍ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com