മലപ്പുറത്ത് രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കപ്പട്ടിക വിപുലം;  സമൂഹവ്യാപന ആശങ്ക

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ രണ്ട് പ്രമുഖ ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌
മലപ്പുറത്ത് രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കപ്പട്ടിക വിപുലം;  സമൂഹവ്യാപന ആശങ്ക

മലപ്പുറം: മലപ്പുറം എടപ്പാൾ കോവിഡ് സമൂഹവ്യാപന ആശങ്ക. രണ്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ  കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവര്‍ ഇന്നലെയും ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. ഇതോടെ ഇവരുടെ സ്മ്പര്‍ക്കപട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. എടപ്പാള്‍ വട്ടക്കുളം പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി മാറും.  

കോവിഡ്് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ മുഴുവന്‍ പരിശോധയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു എല്ലാവരുടെ സ്രവം പരിശോധനയ്ക്ക് അയക്കും. എന്നാല്‍ എടപ്പാളില്‍ സമൂഹവ്യാപനം ഉണ്ടെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

എടപ്പാളില്‍ പഞ്ചായത്ത് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ക്ക് റാന്‍ഡം പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു. ഡോക്ടര്‍മാരുമായി സ്മ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇന്നലെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണ്.

ഒരാള്‍ കണ്ണൂരില്‍ നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com