മൂന്നാറില്‍ അതീവ ജാഗ്രത; ടീ കൗണ്ടി ഹോട്ടല്‍ അടച്ചു ; വിദേശ സഞ്ചാരികളെ പുറത്തു വിടരുതെന്ന് റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം

മൂന്നാറിലുള്ള മുഴുവന്‍ വിദേശ സഞ്ചാരികളെയും ഒരു കാരണവശാലും പുറത്തു വിടരുതെന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി
മൂന്നാറില്‍ അതീവ ജാഗ്രത; ടീ കൗണ്ടി ഹോട്ടല്‍ അടച്ചു ; വിദേശ സഞ്ചാരികളെ പുറത്തു വിടരുതെന്ന് റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം

മൂന്നാര്‍ : കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ തങ്ങിയിരുന്ന മൂന്നാര്‍ ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ല. മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. മൂന്നാറിലുള്ള മുഴുവന്‍ വിദേശ സഞ്ചാരികളെയും ഒരു കാരണവശാലും പുറത്തു വിടരുതെന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. 

മൂന്നാറിലെ  ടീ കൗണ്ടിയില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സംഘത്തില്‍ ശേഷിക്കുന്ന 17 പേരെയും മൂന്നാര്‍ ടീ കൗണ്ടി ഹോട്ടലില്‍ തിരികെ നിരീക്ഷണത്തിലാക്കി. ആരോഗ്യ വകുപ്പ്, പൊലീസ് അധികൃതര്‍ ഇവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. മൂന്നാറിലും പരിസരപ്രദേശങ്ങളിലും കര്‍ശന ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഹോട്ടല്‍ ഉടമകളും റിസോര്‍ട്ട് ഉടമകളും അടക്കമുള്ളവര്‍ പങ്കെടുത്തു. എസ് രാജേന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com