ബ്രിട്ടനിൽ ജോലിയുള്ള യുവതി എത്തി ; ബാങ്ക് 'അടച്ചു' 

യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവർത്തകരും ബാങ്കിലെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വിദേശത്ത് ജോലിയുണ്ടായിരുന്ന യുവതി ബാങ്കിലെത്തിയതിനെ തുടർന്ന് ബാങ്ക് അടച്ചു. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലാണ് സംഭവം. എരമല്ലൂരിലെ കോർപ്പറേഷൻ ബാങ്ക് ശാഖയിലാണ് ബ്രിട്ടനിൽ ജോലിയുണ്ടായിരുന്ന യുവതി എത്തിയത്. 

വിവരം അറിഞ്ഞ ബാങ്ക് ജീവനക്കാർ ‘കൊറോണഭീതി’യിലായി. തുടർന്ന് ബാങ്ക് അടച്ചിട്ടു. പട്ടണക്കാട് സ്വദേശിനി എത്തിയപ്പോൾ മാനേജർ ഉൾപ്പെടെ ആറുജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.  

യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവർത്തകരും ബാങ്കിലെത്തി. ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ബാങ്കിനുള്ളിൽ അണുനശീകരണം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com