'നിങ്ങളോടൊപ്പമുണ്ട്'; കൊറോണയെ തുരത്താൻ ചങ്കുറപ്പോടെ പ്രവർത്തിക്കുന്നവർക്ക് ആ​ദരവുമായി പൊലീസ് (വീഡിയോ)

നിങ്ങളോടൊപ്പമുണ്ട്; കൊറോണയെ തുരത്താൻ ചങ്കുറപ്പോടെ പ്രവർത്തിക്കുന്നവർക്ക് ആ​ദരവുമായി പൊലീസ് (വീഡിയോ)
'നിങ്ങളോടൊപ്പമുണ്ട്'; കൊറോണയെ തുരത്താൻ ചങ്കുറപ്പോടെ പ്രവർത്തിക്കുന്നവർക്ക് ആ​ദരവുമായി പൊലീസ് (വീഡിയോ)

കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈറസിന്റെ ബാധ ഉയരുന്നുണ്ട്. അതീവ ജാ​ഗ്രതയിലാണ് രാജ്യം കടന്നു പോകുന്നത്. 

ഇപ്പോഴിതാ കൊറോണ വൈറസിനെ തുരത്താനായി പരിശ്രമിക്കുന്നവർക്ക് ആദരമർപ്പിച്ച് കേരള പൊലീസ് ചെയ്ത വീഡിയോ ശ്രദ്ധേയമാകുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി സമർപ്പിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത്. 

കൊറോണ വൈറസിനെ കണ്ട് സാധാരണക്കാരനായ ഒരു മനുഷ്യൻ പേടിച്ചോടുന്നു. അയാളെ പിടിക്കാൻ പിന്നാലെ വൈറസും. അയാളുടെ രക്ഷയ്ക്ക് പൊലീസും ആരോ​ഗ്യ പ്രവർത്തകനും എത്തുന്നതോടെ സാധാരണക്കാരന് ധൈര്യം കിട്ടുന്നു. ഇരുവരും നൽകുന്ന സാനിറ്റൈസറും മാസ്കും ധരിച്ച് വൈറസിനെ വെല്ലുവിളിക്കുന്നതും വൈറസ് പിന്തിരിഞ്ഞോടുന്നതുമാണ് വീഡിയോയിലുള്ളത്. 

മനോജ് എബ്രഹാം ഐപിഎസിന്റേതാണ് വീഡിയോയുടെ ആശയം. അരുണ്‍ ബിടിയാണ് സംവിധാനം. ജിബിന്‍ ജി നായര്‍, വിഷ്ണുദാസ്, ഷെഹ്നാസ് ജലാലുദ്ദീന്‍ എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

വീഡിയോക്കൊപ്പം ഫെയ്സ്ബുക്കിലിട്ട കുറിപ്പ്

ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും 
നിലപാടുണ്ട് ... നില വിടാനാകില്ല
നിങ്ങളോടൊപ്പമുണ്ട് ... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ 

ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com