ആശങ്കപ്പെടേണ്ട, ലോക്ഡൗൺ വന്നാൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് കടകംപള്ളി  

തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കടകംപള്ളി  
 ആശങ്കപ്പെടേണ്ട, ലോക്ഡൗൺ വന്നാൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് കടകംപള്ളി  

തിരുവനന്തപുരം:  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോക്ഡൗൺ വന്നാൽ എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്നും തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴിച്ചുള്ള ജില്ലകളിലാണ് നിയന്ത്രണം. എന്നാൽ ജില്ലകൾ പൂർണ്ണമായും അടച്ചിടില്ലെന്നും നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. 

വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്രം സംസ്ഥാനത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com