അ​ഗസ്ത്യാർകൂടത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; 12 അം​ഗ സംഘം അറസ്റ്റിൽ

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രാ കാലം അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അനധികൃതമായി കടക്കാൻ ശ്രമം നടന്നത്
അ​ഗസ്ത്യാർകൂടത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; 12 അം​ഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 12 അം​ഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രാ കാലം അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അനധികൃതമായി കടക്കാൻ ശ്രമം നടന്നത്. ആദിവാസികൾ അറിയിച്ചതിനെ തുടർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

വനമേഖലയിലേക്കുള്ള ചെക്ക്‌പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംഘം അനധികൃതമായി അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചത്. പേപ്പാറ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ്  വാര്‍ഡന്‍ സി കെ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘം പൊങ്കാലപ്പാറയിലെത്തിയപ്പോഴാണ് ആദിവാസികൾ വിവരം വനംവകുപ്പിനെ അറിയിച്ചത്. 

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. 25000 രൂപയോ മൂന്ന് വര്‍ഷം തടവോ ലഭിക്കാം. അഗസ്ത്യാര്‍കൂടത്തിലേക്ക് കടന്നുകയറുന്നത് തടയാന്‍, ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് പ്രത്യേക സംഘത്തെത്തന്നെ രൂപീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com