തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു
തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു.

ഇന്ന് ജില്ലയില്‍ പുതുതായി 447 പേര്‍ രോഗ നിരീക്ഷണത്തിലായി. 5,919 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചു .3 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 43 പേരും ജനറല്‍ ആശുപത്രിയില്‍ 29 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 4 പേരും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 9 പേരും എസ്.എ.റ്റി ആശുപത്രിയില്‍ 3 പേരും ഉള്‍പ്പെടെ 90 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

ഇന്ന് 65 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 875 സാമ്പിളുകളില്‍ 738 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 62 പരിശോധനാഫലവും നെഗറ്റീവാണ്.

നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരില്‍ നാല് പേരുമായി അടുത്തിടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരുതല്‍ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ 31 പേരെയും ഐ എം ജി ഹോസ്റ്റലില്‍ 34 പേരെയും വേളി സമേതി ഹോസ്റ്റലില്‍ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ112 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫര്‍ ചെയ്തു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ 40 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫര്‍ ചെയ്തു.തിരുവനന്തപുരം സെന്ററല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ 465 പേരെ സ്‌ക്രീന്‍ ചെയ്തു.


കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം 6862

വീടുകളില്‍ നിരീക്ഷണ ത്തില്‍ ഉള്ളവരുടെ എണ്ണം 5919

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 90

ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം  447

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com