കോവിഡ്  സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തര്‍

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ്  ഐസോലേഷന്‍  വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി
കോവിഡ്  സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തര്‍

കൊച്ചി: ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ്  ഐസോലേഷന്‍  വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി. ചികിത്സ ആരംഭിച്ച ശേഷം തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുമ്പോള്‍ ആണ് രോഗത്തില്‍ നിന്നും മുക്തരായി കണക്കാക്കുക.

ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തില്‍ പെട്ട 76 വയസ്സുള്ള പുരുഷനും. അത്ര തന്നെ വയസ്സുള്ള സ്ത്രീയുമടക്കം 5 പേര്‍ കൂടി രോഗമുക്തി നേടി. ഡിസ്ചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.

എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിയ കോവിഡ് 19 രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയ എറണാകുളത്തെ രോഗിയുടെ പരിശോധനാഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. 

മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com