'സര്‍ക്കാരിനൊപ്പമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്'; നാടിനുവേണ്ടി സന്നദ്ധസേനയില്‍ മുന്നിലുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ 

മുഖ്യമന്ത്രി നിർദ്ദേശിച്ച യുവജനങ്ങളുടെ  സന്നദ്ധസേനയിൽ യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും പങ്കാളികളാവും
'സര്‍ക്കാരിനൊപ്പമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്'; നാടിനുവേണ്ടി സന്നദ്ധസേനയില്‍ മുന്നിലുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ 

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ ക്ഷണിച്ച മുഖ്യമന്ത്രിയുടെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ സജീവ പ്രവര്‍ത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

സംസ്ഥാനത്ത് ദുരന്തങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ സംസ്ഥാനത്താകെ വളന്റിയര്‍മാര്‍ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതല്‍ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേര്‍ ഉള്‍പ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തില്‍ രംഗത്തിറങ്ങണമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.  

ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. ഇതിനായി വെബ്‌പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രായപരിധിയില്‍ പെട്ട യുവാക്കളാകെ ഈ ദുരന്ത സമയത്തെ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കാന്‍ അര്‍പ്പണ ബോധത്തോടെ രംഗത്തിറങ്ങണം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളില്‍ എത്തിക്കണം. ഇതിനായി സന്നദ്ധ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്. താല്‍പര്യമുള്ളവര്‍ വെബ്‌പോര്‍ട്ടില്‍ പേര്‍ ചേര്‍ക്കണം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com