തെരുവു നായകൾക്കും കാവുകളിലെ കുരങ്ങൻമാർക്കും ഭക്ഷണം കൊടുക്കാൻ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തെരുവു നായകൾക്കും കാവുകളിലെ കുരങ്ങൻമാർക്കും ഭക്ഷണം കൊടുക്കാൻ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി
തെരുവു നായകൾക്കും കാവുകളിലെ കുരങ്ങൻമാർക്കും ഭക്ഷണം കൊടുക്കാൻ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് പൊതുവിടങ്ങള്‍ നിശ്ചലമാകുമ്പോള്‍ പട്ടിണിയിലായിപ്പോകുന്ന തെരുവു നായകള്‍ക്ക് ഭക്ഷണം നൽകാനുള്ള സംവിധാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവു നായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ട്. 

ജീവിക്കാനുള്ള ഭക്ഷണം ലഭിക്കാതെ തെരുവു നായ്‌ക്കൾ അലയുന്നു. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം മുഖ്യമന്ത്രി പറഞ്ഞു.

ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഭക്ത ജനങ്ങള്‍ ഇപ്പോള്‍ എത്തുന്നില്ല. അവിടെ എത്തിയിരുന്ന ഭക്തരാണ് അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് ഭക്ഷണം നൽകിയിരുന്നത്.  

ഇപ്പോള്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതുമൂലം കുരങ്ങന്മാരും അക്രമാസക്തരാകുന്നുണ്ട്. ഇതിനു പരിഹാരം കാണാന്‍ സാധിക്കുന്നത് ക്ഷേത്ര അധികാരികള്‍ക്ക് തന്നെയാണ്. കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം അവര്‍ ഒരുക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com