കോവിഡ് ബാധിതരുടെ സമ്പര്‍ക്ക ശൃംഖല കണ്ടെത്താന്‍ ട്രേസ് സി ആപ്പ്... ; നാലുമീറ്റര്‍ വരെ അടുത്തെത്തിയവരെ അറിയാം

രോഗിയുടെ സമീപത്ത് ഒരാള്‍ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്
കോവിഡ് ബാധിതരുടെ സമ്പര്‍ക്ക ശൃംഖല കണ്ടെത്താന്‍ ട്രേസ് സി ആപ്പ്... ; നാലുമീറ്റര്‍ വരെ അടുത്തെത്തിയവരെ അറിയാം

കൊച്ചി : കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് കണ്ടെത്തുക എന്നത് അധികൃതര്‍ക്ക് കനത്ത വെല്ലുവിളിയാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫൈത്തണ്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം. ട്രേസ് സി എന്ന ആപ്‌ളിക്കേഷന്‍ ( #tracec ) വഴിയാണ് സമ്പര്‍ക്ക ശൃംഖല കണ്ടെത്തുക.

രോഗബാധിതരുടെ സമ്പര്‍ക്ക ശ്യംഖല മനസിലാക്കുന്നതിന് ജിയോ മാപ്പിംഗ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് ഇക്കാര്യം വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ട്രേസ് സി എന്ന ആപ്പില്‍ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളില്‍ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാന്‍ സഹായിക്കും.

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ യാത്ര പാത അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഇതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കും ആപ്പ് സഹായകമാവും.

രോഗിയുടെ സമീപത്ത് ഒരാള്‍ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റര്‍ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങള്‍ ട്രേസ് സിക്ക് ശേഖരിക്കാന്‍ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com