മേക്കടമ്പ് അപകടത്തിൽ മരിച്ചവരിൽ യുവനടനും, അഞ്ച് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു 

പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്
മേക്കടമ്പ് അപകടത്തിൽ മരിച്ചവരിൽ യുവനടനും, അഞ്ച് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു 

കൊച്ചി: കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. യുവനടൻ ബേസിൽ ജോർജ്ജും സംഘവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിധിന്‍ ബാബു(35) , അശ്വിന്‍ ജോയ് (29), ബേസില്‍ ജോര്‍ജ്(30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ മേക്കടമ്പിലാണ് അപകടം നടന്നത്.

പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്. വാളകം സ്വദേശി സ്‌നേഹ ഡെക്കറേഷന്‍ ഉടമ ബാബുവിന്റെ കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാർ സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കാണ് പരുക്കേറ്റത്. 

സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com