'ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെ....', ഓണക്കാല കസവു മാസ്‌ക് ട്വീറ്റ് ചെയ്ത് ശശി തരൂര്‍

'ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു... അതാണ് മലയാളി' കസവ് മാസ്‌കുകളുടെ ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്
'ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെ....', ഓണക്കാല കസവു മാസ്‌ക് ട്വീറ്റ് ചെയ്ത് ശശി തരൂര്‍


തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ് ഏക പോം വഴിയെന്ന് സര്‍ക്കാരും ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും ഇറക്കി. ഇതോടെ മാസ്‌കുകളിലും വൈവിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും.

വൈവിധ്യം നിറഞ്ഞതും ആകര്‍ഷകവുമായ മാസ്‌കുകള്‍ ഇതിനോടകം തന്നെ പലരും പങ്കുവെച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച മാസ്‌കുകളാണ്. കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ഭാഗം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്.

'ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു... അതാണ് മലയാളി' എന്ന മലയാളം അടിക്കുറിപ്പുള്ള കസവ് മാസ്‌കുകളുടെ ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. 'ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്‌കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു'എന്ന അടിക്കുറിപ്പോടുകൂടിയാണ് തരൂര്‍ ചിത്രം പങ്കുവെച്ചത്.

ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെയെന്ന അടിക്കുറിപ്പോടെ ലിമി റോസ് ടോം ആണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. ഇവരാണ് കസവ് മാസ്‌ക് ആശയത്തിനു പിന്നില്‍. വീട്ടിലെ ഒഴിവാക്കിയ സെറ്റ് സാരി കഷണങ്ങളുപയോഗിച്ചാണ് മാസ്‌ക് താനുണ്ടാക്കിയതെന്ന് ലിമി റോസ് തന്റെ മറ്റൊരു പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com