കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ എത്തുക 2150 പ്രവാസികള്‍; ആദ്യദിവസം അബുദാബി, ദോഹ എന്നിവിടങ്ങളിലുള്ളവര്‍; പട്ടിക ഇങ്ങനെ

ഈ മാസം ഏഴ് മുതലാണ് പ്രവാസികള്‍ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2150 പ്രവാസികളാണ് എത്തുന്നത്
കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ എത്തുക 2150 പ്രവാസികള്‍; ആദ്യദിവസം അബുദാബി, ദോഹ എന്നിവിടങ്ങളിലുള്ളവര്‍; പട്ടിക ഇങ്ങനെ

കൊച്ചി: കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന്  വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം ഒരുങ്ങി. വിമാനത്താവളം, തുറമുഖം, എന്നിവിടങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.

തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍  അടക്കം വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവാസികളെ സംബന്ധിച്ചുളള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഈ മാസം ഏഴ് മുതലാണ് പ്രവാസികള്‍ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2150 പ്രവാസികളാണ് എത്തുന്നത്.

ആദ്യ ദിവസം അബുദാബി , ദോഹ എന്നിവിടങ്ങളില്‍ നിന്നും 200 പേര്‍ വീതം മടങ്ങിയെത്തും. എട്ടാം തീയതി ബഹറിനില്‍ നിന്നും 200 പേരും ഒന്‍പതിന് കുവൈറ്റ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 200, 250 പേര്‍ വീതവും എത്തിച്ചേരും. പത്താം തീയതി കോലാലംപൂരില്‍ നിന്നും 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളില്‍ നിന്നും 200 പേര്‍ വീതവും എത്തും. 12ാം തീയതി കോലാലംപൂരില്‍ നിന്നും 250 പേരും 13ന് ജിദ്ദയില്‍ നിന്ന് 200 പേരുമാണ് ജില്ലയില്‍ എത്തുക.
        
യോഗത്തില്‍ എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍സിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍, ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com