ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു;  മരിച്ചവരുടെ എണ്ണം 48 ആയി

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി അബ്രഹാം ജോര്‍ജാണ് മരിച്ചത്
ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു;  മരിച്ചവരുടെ എണ്ണം 48 ആയി


അബുദാബി: അബുദാബിയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി അബ്രഹാം ജോര്‍ജ് മരിച്ചു. 64 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാല്പത്തി എട്ടായി.

ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി 80 ലധികം മലയാളികള്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് ആശ്വസിപ്പിക്കുന്നതാണ്. എന്നാല്‍ രാജ്യത്തിന് പുറത്ത് മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട് കേരളീയര്‍ കഴിയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com