ഒരു ചാക്ക് സിമന്റിന് കൂട്ടിയത് നൂറ് രൂപ; നേരത്തെയുള്ള വിലയ്ക്ക് വില്‍ക്കണം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ഇക്കാര്യത്തില്‍ ഉത്പാദകരാണോ, ഇവിടെയുള്ള ഡീലര്‍മാരാണോ ആരായാലും വിലവര്‍ധിപ്പിക്കാതെയുള്ള സമീപനം ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടതാണ്
ഒരു ചാക്ക് സിമന്റിന് കൂട്ടിയത് നൂറ് രൂപ; നേരത്തെയുള്ള വിലയ്ക്ക് വില്‍ക്കണം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് സിമന്റ് ഉത്പാദകരി നിന്ന് സിമന്റ് നിരക്കില്‍ ഭീകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ലോക്ക്ഡൗണ്‍ മാര്‍ച്ച് 20ന് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുന്നതിന് മുന്‍പെയുള്ള സിമന്റിന്റെ നിരക്കിനെക്കാള്‍ നൂറ് രൂപയില്‍ കുടതല്‍ വര്‍ധനവ് ഒരു ചാക്കില്‍ തന്നെ വരുത്തിയിട്ടുണ്ട്. ഇത് പുതിയ സിമന്റല്ല. പഴയ സ്റ്റോക്കുള്ള സിമന്റാണ്. അതിന് തന്നെ വില വര്‍ധിപ്പിച്ച് വില്‍ക്കാനാണ് പരിപാടി. നേരത്തെയുള്ള വിലക്ക് തന്നെ സിമന്റ് വില്‍ക്കുന്നതിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ ഉത്പാദകരാണോ, ഇവിടെയുള്ള ഡീലര്‍മാരാണോ ആരായാലും വിലവര്‍ധിപ്പിക്കാതെയുള്ള സമീപനം ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടതാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ നാട്ടിലെത്തും. അതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍, പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകള്‍ എന്നിവയിലാണ് ഇവര്‍ വരുന്നത്.നാളെ രണ്ടു വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന ഔദ്യോഗിക വിവരം. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com