റോഡ് ടാക്‌സും പെര്‍മിറ്റും ഒഴിവാക്കി; ഇതര സംസ്ഥാനങ്ങളില്‍ മലയാളികളുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ്

മലയാളികളുമായി വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു
റോഡ് ടാക്‌സും പെര്‍മിറ്റും ഒഴിവാക്കി; ഇതര സംസ്ഥാനങ്ങളില്‍ മലയാളികളുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം: മലയാളികളുമായി വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. കേരളത്തില്‍ യാത്ര ചെയ്യാനുള്ള റോഡ് ടാക്‌സും പെര്‍മിറ്റും ഒഴിവാക്കി. സീറ്റൊന്നിന് മൂന്നൂറ് രൂപയായിരുന്നു റോഡ് നികുതി. പെര്‍മിറ്റ് എടുക്കാന്‍ അഞ്ഞൂറ് രൂപ വേറെയും കൊടുക്കണമായിരുന്നു. വാഹനങ്ങള്‍ വരാന്‍ വിസമ്മതിക്കുന്നതിനാലും യാത്രക്കാരില്‍ നിന്ന് അമിതമായി കൂലി ഇടാക്കുന്നതിനാലുമാണ് ഇളവ് അനുവദിക്കുന്നത്.

 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തേണ്ട മലയാളികള്‍ക്ക് നല്‍കുന്ന പാസ് വിതരണം തത്കാലം നിര്‍ത്തി. നിലവില്‍ പാസ് ലഭിച്ചവരെ ക്വാറന്റൈനില്‍ ആക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് പാസ് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന 43,000 പേര്‍ക്കാണ് പാസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com