സംസ്ഥാനത്ത് വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം ; എറണാകുളത്തും കണ്ണൂരും തെരുവിലിറങ്ങി, അടിച്ചോടിച്ച് പൊലീസ് ( വീഡിയോ )

മുപ്പതോളം പേരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നത്
സംസ്ഥാനത്ത് വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം ; എറണാകുളത്തും കണ്ണൂരും തെരുവിലിറങ്ങി, അടിച്ചോടിച്ച് പൊലീസ് ( വീഡിയോ )

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. അതിഥി തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മുപ്പതോളം പേരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചു വിട്ടു.

രാവിലെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും അതിഥി തൊഴിലാളികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നൂറിലേറെ പേര്‍ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. റോഡില്‍ പ്രതിഷേധിച്ച ഇവരെ പൊലീസെത്തിയാണ് ഓടിച്ചുവിട്ടത്.

കൂത്താട്ടുകുളത്തിന് പിന്നാലെ സമീപ പഞ്ചായത്തായ തിരുമാറാടിയിലും അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയെങ്കിലും പൊലീസ് ഉടന്‍ തന്നെ ഇടപെട്ട് ഇവരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com